Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Huge Trees In

Kollam

കൂ​റ്റ​ന്‍ മ​ര​ങ്ങ​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ൽ; അ​രി​പ്പ പ​ഴ​യ​റോ​ഡ് നി​വാ​സി​ക​ള്‍ ഭീതിയിൽ

കു​ള​ത്തൂ​പ്പു​ഴ : കൂറ്റൻ മരങ്ങൾ കാരണം ഉറക്കം നഷ്‌ടപ്പെട്ട് നാട്ടുകാർ. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ അ​രി​പ്പ​യി​ല്‍ പ​ഴ​യ റോ​ഡ് പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന 45 ഓ​ളം വ​രു​ന്ന കു​ടും​ബ​ങ്ങ​ളാണ് ഭീതിയിൽ കഴിയുന്നത്. പ്ര​ദേ​ശ​ത്തെ റി​സ​ര്‍​ച്ച് വ​ന​മേ​ഖ​ല​യി​ലു​ള്ള കൂ​റ്റ​ന്‍ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് അ​പ​ക​ട​വ​സ്ഥ​യി​ല്‍ ചാ​ഞ്ഞു നി​ല്‍​ക്കു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണം. മ​ര​ങ്ങ​ളി​ല്‍ പ​ല​തും വേ​ര് തെ​ളി​ഞ്ഞും മ​ണ്ണൊ​ലി​ച്ചു​പോ​യും അ​പ​ക​ട​വ​സ്ഥ​യി​ലാ​ണ്.ചി​ല​താ​ക​ട്ടെ ഉ​ണ​ങ്ങി ഏ​ത് നി​മി​ഷ​വും നി​ലംപൊ​ത്തി​യേ​ക്കാമെ​ന്ന അ​വ​സ്ഥ​യി​ലാണ്.

അ​പ​ക​ട​ാവ​സ്ഥ​യി​ലു​ള്ള കൂ​റ്റ​ന്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ച് നീ​ക്ക​ണമെന്നു കാ​ണി​ച്ചു ഇ​വ​ര്‍ കാ​ണാ​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളി​ല്ല. ക​യ​റി​യി​റ​ങ്ങാ​ത്ത സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളു​മി​ല്ല.
ഒ​ടു​വി​ല്‍ 2023 ല്‍ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യെ പി​ണ​റാ​യി വി​ജ​യ​ന്‍ നേ​രി​ട്ട് ന​ട​ത്തി​യ ന​വ​കേ​ര​ള സ​ദ​സി​ലും വ​നംമ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍ ന​യി​ച്ച വ​ന സ​ദ​സി​ലും നാ​ട്ടു​കാ​രു​ടെ കൂ​ട്ട പ​രാ​തി​യും നി​വേ​ദ​ന​ങ്ങ​ളും എ​ത്തി.

പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ലം റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും 52 മ​ര​ങ്ങ​ള്‍ 24 ഓ​ളം വീ​ടു​ക​ള്‍​ക്കും മ​നു​ഷ്യ​ജീ​വ​നും അ​പ​ക​ട​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് ന​ല്കു​ക​യും ചെ​യ്തു. എന്നാൽ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.

റേ​ഞ്ച് ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ട് വ​ന്ന് ര​ണ്ട​ര വ​ര്‍​ഷം ക​ഴി​യു​മ്പോ​ള്‍ മ​ര​ങ്ങ​ള്‍ ഒ​ന്നും മു​റി​ച്ചി​ട്ടി​ല്ല. മാ​ത്ര​മ​ല്ല റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ച്ച മ​ര​ങ്ങ​ളി​ല്‍ ചി​ല​ത് വീ​ണ് വീ​ടു​ക​ള്‍ ഉ​ള്‍​പ്പ​ടെ ത​ക​രു​ക​യും ചെ​യ്തു. ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​നി എ​ന്തു ചെ​യ്യ​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ചോ​ദി​ക്കു​ന്നു. അ​പ​ക​ട​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​നീ​ക്കി​യി​ല്ലെങ്കി​ല്‍ കു​ടും​ബ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് വാ​ര്‍​ഡ് മെ​മ്പ​ര്‍ ഷ​ഫീ​ക് ചോ​ഴി​യ​ക്കോ​ട് പ​റ​ഞ്ഞു. എം​എ​ല്‍​എ​യും വ​നം മ​ന്ത്രി​യും ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

 

Latest News

Corehub Up